ആദിശങ്കര ഇന്റർനാഷണൽ ഫൗണ്ടേഷൻ വാർഷികം
1546676
Wednesday, April 30, 2025 3:40 AM IST
പത്തനംതിട്ട: ആദിശങ്കര ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നാലാം വാർഷികവും ശ്രീശങ്കരാചാര്യ ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള ശ്രീശങ്കരസ്മൃതി ആഘോഷവും പത്തനംതിട്ട ശ്രീശാന്താനന്ദ മഠം ഋഷിജ്ഞാന സാധനാലയത്തിൽ മേയ് രണ്ടിനു നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആദിശങ്കര ഇന്റർനാഷണൽ ഫൗണ്ടേഷനും ശ്രീശാന്താനന്ദ മഠം ഋഷിജ്ഞാന സാധനാലയവും അമ്മു കെയർ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായാണ് ശ്രീശങ്കരസ്മൃതി ആഘോഷം നടത്തുന്നത്.
രാവിലെ ഒന്പതിന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. മാനേജിംഗ് ട്രസ്റ്റി സുരേഷ് പാഴൂർ അധ്യക്ഷത വഹിക്കും. ചടങ്ങിൽ സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ, വിദ്യാസാഗർ ഗുരുമൂർത്തി, എ.സി. ദേവദാസ് തുടങ്ങിയവർ പ്രസംഗിക്കും.
കൺവീനർ കെ.ജി. ഹരിദാസ്, ആലപ്പുഴ ജില്ലാ കോ-ഓർഡിനേറ്റർ ഉഷ അന്തർജനം, എൻ. വാമനൻ നമ്പൂതിരി, ജയകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.