കുറ്റൂരിൽ വികസന സ്തംഭനം; യുഡിഎഫ് ധർണ
1547140
Thursday, May 1, 2025 3:47 AM IST
തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്തിൽ സിപിഎം നേതൃത്വത്തിലുള്ള ഭരണകക്ഷി അംഗങ്ങളും ഉദ്യോഗസ്ഥരും തമ്മിലുള്ള ശീതസമരം വികസനത്തെ പിന്നോട്ട് അടിച്ചതായി യുഡിഎഫ് ജില്ലാ ചെയർമാനും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ വർഗീസ് മാമ്മൻ.
കുറ്റൂർ ഗ്രാമപഞ്ചായത്തിലെ ഭരണസ്തംഭനത്തിനെതിരേ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഗ്രാമീണ റോഡുകൾ അടക്കം തകർന്നു കിടന്നിട്ടും ജനകീയ ആസൂത്രണ പദ്ധതി പ്രകാരം സാധാരണക്കാർക്ക് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും ലഭിക്കാതെ പോയതിനുപിന്നിൽ ഇപ്പോൾ പരസ്യമായ ഉദ്യോഗസ്ഥ -ഭരണകക്ഷി തർക്ക ഭാഗമാണെന്ന് വർഗീസ് മാമ്മൻ പറഞ്ഞു.
മണ്ഡലം ചെയർമാൻ ജിനു തോമ്പുംകുഴി അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഡിസിസി ജനറൽ സെക്രട്ടറി ഏബ്രഹാം കുന്നുകണ്ടത്തിൽ, നിർവാഹക സമിതിയംഗം ആർ. ജയകുമാർ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ്, ജില്ലാ പ്രസിഡന്റ് ബിനു കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു.