കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
1547137
Thursday, May 1, 2025 3:36 AM IST
പത്തനംതിട്ട: ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ കാറ്റിലും മഴയിലും പത്തനംതിട്ടയിലും പരിസരങ്ങളിലും വ്യാപക നാശനഷ്ടം. പത്തനംതിട്ട ടൗൺ പ്രദേശത്ത് നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു പിന്നിലെ മരം കടപുഴകി കോടതി കെട്ടിടത്തിനു പിന്നിലായി പതിച്ചു.
വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ മരം വീണു. വൈദ്യുതി, ടെലിഫോൺ നെറ്റ് വർക്ക് ബന്ധങ്ങളും വ്യാപകമായി തകരാറിലായി. പ്രമാടത്തെ നിരവധി വീടുകൾക്കു മുകളിലേക്ക് മരം കടപുഴകി.
മരങ്ങൾ വീണ് വൈദ്യുത ബന്ധം തകരാറിലാണ്. വൈദ്യുത പോസ്റ്റുകളും കന്പികളും വ്യാപകമായി തകർന്നു വീണു. മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റ് പലയിടങ്ങളിലും ഭീതിജനകമായ അന്തരീക്ഷമാണ് ഉണ്ടാക്കിയത്. മരങ്ങൾ കടപുഴകി ഗ്രാമീണ റോഡുകളിലടക്കം ഗതാഗതവും മുടങ്ങി.