സമ്പൂർണ അലർജി, ആസ്മ അലർജി ക്യാന്പ്
1547148
Thursday, May 1, 2025 3:47 AM IST
കോഴഞ്ചേരി: ആസ്മ അലർജി ബുദ്ധിമുട്ടുള്ളവർക്ക് സമഗ്ര ചികിത്സയും പരിശോധനകളും ഉൾപ്പെടുത്തിയ സന്പൂർണ അലർജി ആസ്മ മെഗാ ക്യാമ്പ് നാലിനു കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ സംഘടിപ്പിക്കും.
രാവിലെ ഒന്പതു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ നടക്കുന്ന ക്യാന്പിൽ 499 രൂപ നിരക്കിൽ പൾമോണോളജി ഡോക്ടർ കൺസൾട്ടേഷൻ, പൾമണറി ഫംഗ്ഷൻ ടെസ്റ്റ് (പിഎഫ്ടി), സിബിസി, എഇസി, ചെസ്റ്റ് എക്സ് - റേ, എഫ്ഒടി, ഐജിഇ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം.
ഫോൺ: 99461 60000