അവധിക്കാല ഫുട്ബോൾ പരിശീലനം
1547144
Thursday, May 1, 2025 3:47 AM IST
നിരണം: പത്തനംതിട്ട ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നിരണം സെന്റ് മേരീസ് ഗ്രൗണ്ടിൽ വിദ്യാർഥികൾക്കായി ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു.
നിരണം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളും മാർത്തോമൻ വിദ്യാപീഠം പബ്ലിക് സ്കൂളും സംയുക്തമായാണ് അവധിക്കാല ഫുട്ബോൾ പരിശീലന ക്യാന്പ് സംഘടിപ്പിച്ചിരിക്കുന്നത്. നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് പുത്തുപ്പള്ളിൽ ഉദ്ഘാടനം ചെയ്തു.
സെന്റ് മേരീസ് സ്കൂൾ മാനേജർ വർഗീസ് എം. അലക്സ് അധ്യക്ഷത വഹിച്ചു. നിരണം വലിയ പള്ളി ട്രസ്റ്റി മോഹൻ എം. ജോർജ്, ദേശീയ ഫുട്ബോൾ കോച്ച് റെജിനോൾഡ് വർഗീസ്, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജോളി, സ്കൂൾ പ്രിൻസിപ്പൽ വി.എ. ബെനു ഐപ്പ്,
എബി നിലവറ, കെ.എം. ജോൺ, ജിജു വൈക്കത്തുശേരി, റെജി കണിയാംകണ്ടത്തിൽ, വിശ്വനാഥൻ സാബു പേരയിക്കോടത്ത്, ദീപു കുര്യാക്കോസ്, ഷാരോൺ എന്നിവർ പ്രസഗിച്ചു.