ലഹരി വിരുദ്ധ ദിനാചരണം
1570934
Saturday, June 28, 2025 3:38 AM IST
എംഎസ് സ്കൂളിൽ ലഹരിക്കെതിരേ "എന്റെ കൈയൊപ്പ്'
റാന്നി: എംഎസ് ഹയർസെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരേ "എന്റെ കൈയൊപ്പ്' പദ്ധതിയുടെ ഉദ്ഘാടനം കാൻവാസിൽ ഒപ്പ് രേഖപ്പെടുത്തിക്കൊണ്ട് റാന്നി ഡിവിഷൻ ഫോറസ്റ്റ് റേഞ്ച് ഓഫീസറും സിനി ആർട്ടിസ്റ്റുമായ ബി.ആര്. ജയൻ നിർവഹിച്ചു.
പ്രിൻസിപ്പൽ സ്മിജു ജേക്കബ് അധ്യക്ഷത വഹിച്ചു. വിമുക്തി ക്ലബ് കോ-ഓർഡിനേറ്റർ എസ്.എസ്. ഷംല, ഗൈഡ്സ് കോ-ഓർഡിനേറ്റർ ആർ. ശ്രീകല, ഡോ. ജെബു ജോസഫ്, പ്രീത എസ്. ജോസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിതാ സ്കറിയ, വോളണ്ടിയർ വി. പൂർണിമ, സ്കൗട്ട് പ്രതിനിധി ആരോൺ ജോമോൻ എന്നിവർ പ്രസംഗിച്ചു.
സ്കൗട്ട് ആൻഡ് ഗൈഡ്സ്, വിമുക്തി ക്ലബ്, എൻഎസ്എസ് എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ റാലിയും ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും സെമിനാറും ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു.
ലഹരി വിരുദ്ധ ദിനാചരണം
പത്തനംതിട്ട: കേരള മദ്യവർജന ബോധവത്കരണ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ ലോക ലഹരി വിരുദ്ധദിനം ആചരിച്ചു. സംസ്ഥാന പ്രസിഡന്റ് സോമൻ പാന്പായിക്കോട് ഉദ്ഘാടനം ചെയ്തു.
ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു. സാമുവേൽ പ്രക്കാനം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാസർ ഹമീദ്, കെ. ജമീല മുഹമ്മദ്, ഗിരിജ മോഹൻ, അടൂർ നഗരസഭാ കൗൺസിലർ സുധ പത്മകുമാർ, ഉബൈദുള്ള കടവത്ത്, കെ.എ. കമറുദീൻ, വട്ടിയൂർക്കാവ് സദാനന്ദൻ, ബേബിക്കുട്ടി ഡാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.
ലഹരി വിമുക്ത സ്കിറ്റ് അവതരിപ്പിച്ചു
ചെന്നീര്‍ക്കര: എസ്എന്‍ഡിപി എച്ച്എസ്എസില്‍ ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു ബോധവത്കരണ പരിപാടികള്‍ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ കുട്ടികള്‍ തയാറാക്കിയ ലഹരി വിമുക്തി സ്കിറ്റ് പ്രദര്‍ശിപ്പിച്ചു.
ഇലവുംതിട്ട എസ്എച്ച്ഒ ടി.കെ. വിനോദ് കൃഷ്ണന് സ്കിറ്റ് പ്രകാശനം ചെയ്തു. ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് പിയര്‍ഗ്രൂപ്പ് എഡ്യൂക്കേറ്റേഴ്സ് ദേവഹിത്, അങ്കിത എന്നിവര്‍ നയിച്ചു. ഗ്രൂപ്പ് ഡാന്‍സ്, ചിത്രരചന, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
സെന്റ് ഗ്രിഗോറിയോസ് കൈപ്പട്ടൂർ സ്കൂളിൽ
കൈപ്പട്ടൂർ: സെന്റ് ഗ്രീഗോറിയോസ് സീനിയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവത്കരണ പരിപാടികൾ നടത്തി. പ്രിൻസിപ്പൽ ഡോ. ജോസ് ജോർജ്, സൊസൈറ്റി സെക്രട്ടറി പ്രഫ. ജി. ജോൺ, ബി. അരുൺ എന്നിവർ നേതൃത്വം നൽകി.
വെൺകുറിഞ്ഞി എസ്എൻഡിപി എച്ച്എസ്എസിൽ
റാന്നി: വെച്ചൂച്ചിറ വെൺകുറിഞ്ഞി എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു നടന്ന പരിപാടികൾ എസ്എൻഡിപി എരുമേലി യൂണിയൻ പ്രസിഡന്റ് ബ്രഷ്നേവ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ വി.എസ്. മീന, ഹെഡ്മിസ്ട്രസ് ബീന, അധ്യാപകരായ എം.ആർ. ലാൽ, വി.കെ. അഞ്ജുലത, വി. മഞ്ജു, ജയലക്ഷ്മി, കെ.എസ്. ബിന്ദു, ജ്യോതിശ്രീ എന്നിവർ പ്രസംഗിച്ചു. കായികാധ്യാപിക റെജിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂട്ടയോട്ടം സംഘടിപ്പിച്ചു.
ബോധവത്കരണ ക്ലാസും കുടുംബ നവീകരണ കൗൺസലിംഗും
കുമ്പനാട്: ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നെല്ലിമല ബഥേൽ മാർത്തോമ്മാ ഇടവക യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും കുടുംബ നവീകരണ കൗൺസലിംഗും നടന്നു.
മാർത്തോമ്മ സഭ കടപ്ര ലഹരി വിമുക്തി കേന്ദ്ര ഡയറക്ടർ റവ. കെ. ഷിബു ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. പ്രേം ജോൺ പി. ജോർജ് അധ്യക്ഷത വഹിച്ചു. റവ. ടി.പി. സക്കറിയ, യുവജനസഖ്യം സെക്രട്ടറി അനുഗ്രഹ സാറാ സാജൻ എന്നിവർ പ്രസംഗിച്ചു.
കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിൽ ലഹരിവിരുദ്ധ ദിനാഘോഷം
പത്തനംതിട്ട: യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സെമിനാര്‍, ലഹരിവിരുദ്ധ പ്രതിജ്ഞ, തെരുവുനാടകം എന്നിവ സംഘടിപ്പിച്ചു. കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഡിവൈഎസ്പി എസ്. അഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലാ കോ-ഓർഡിനേറ്റര്‍ ബിബിന്‍ ഏബ്രഹാം അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ചന്ദ്രികാദേവി, കോ-ഓർഡിനേറ്റര്‍മാരായ അജിന് വര്‍ഗീസ്, മനീഷ, വനമാലി എന്നിവര്‍ പങ്കെടുത്തു.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഗീതാലക്ഷ്മി ക്ലാസെടുത്തു.
ലഹരിവിരുദ്ധ ബോധവത്കരണം
തിരുവല്ല: ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്തരുതെന്നും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് ലഹരിയിൽനിന്ന് വിമുക്തരാക്കണമെന്നും മാത്യു ടി. തോമസ് എംഎൽഎ.
കുറ്റപ്പുഴ യെരുശലേം മാർത്തോമ്മ ഇടവകയുടെ 2025-26 വർഷത്തെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും മാർത്തോമ്മ കോളജിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ ഡോ. ടി.കെ. മാത്യു വർക്കിയുടെ അധ്യക്ഷതയിൽ ഇടവക വികാരി റവ. സുനിൽ ചാക്കോ, കൺവീനർ എ.വി. ജോർജ്, എൻഎസ്എസ് യൂണിറ്റ് കൺവീനർ ഡോ. പി.ജെ. വർഗീസ്, ഇടവക സെക്രട്ടറി പ്രസാദ് ചെറിയാൻ, അനാംസ് ഡയറക്ടർ ജോർജി ഏബ്രഹാം, ജാനറ്റ് മറിയം തോമസ്, ആർ. റിഥിക, ബി. അളകനന്ദഎന്നിവർ പ്രസംഗിച്ചു.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗം , ക്വിസ്, പോസ്റ്റർ ഡിസൈൻ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അനാംസിന്റെ തെരുവു നാടകം, മാജിക് ഷോ എന്നിവയും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.