പതിനഞ്ച് കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി
1570936
Saturday, June 28, 2025 3:38 AM IST
അടൂർ: പതിനഞ്ച് കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. അടൂർ പഴകുളം സ്വദേശി പൊന്മാന കിഴക്കേതില്‍ ലൈജുവിനെ (32)യാണ് അടൂര്‍ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. അൻഷാദ് അറസ്റ്റ് ചെയ്തത്.
പഴകുളം ഭാഗത്ത് രാത്രി സമയങ്ങളിൽ ലൈജു മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. അടൂർ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.