സ്മാര്‍ട്ടായി കെഎസ്ആര്‍ടിസി
1571145
Sunday, June 29, 2025 3:30 AM IST
പത്തനംതിട്ട: ജില്ലയില്‍ കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന് വന്‍ സ്വീകാര്യത. ആറു ഡിപ്പോകളിലും അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡുകളില്‍ 80 ശതമാനവും യാത്രക്കാര്‍ സ്വന്തമാക്കി. തിരുവല്ലയിലും അടൂരും അനുവദിച്ച 1000 വീതം കാര്‍ഡുകളും വിറ്റു. പത്തനംതിട്ട-610, പന്തളം-550, റാന്നി-480, മല്ലപ്പള്ളി-680, കോന്നി-419 ഉം കാര്‍ഡുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍ന്നു.
ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടിക്കറ്റ് എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് ട്രാവല്‍ കാര്‍ഡിലൂടെ കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ എല്ലാത്തരം ബസുകളിലും യാത്ര ചെയ്യാനാകും.
കണ്ടക്ടര്‍മാർ, അംഗീകൃത ഏജന്റുമാര്‍ എന്നിവര്‍ വഴിയും കെഎസ്ആര്‍ടിസി ഡിപ്പോയിലും കാര്‍ഡുകള്‍ ലഭിക്കും. 50 രൂപയാണ് ചാര്‍ജ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ തുക. പരമാവധി 3000 രൂപ വരെ ചാര്‍ജ് ചെയ്യാം. 100 രൂപയാണ് കാര്‍ഡിന് ഈടാക്കുന്നത്. ഉടമസ്ഥന്റെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കും കാര്‍ഡ് ഉപയോഗിക്കാം.
ബസില്‍ കയറുന്പോള്‍ കണ്ടക്ടറുടെ ടിക്കറ്റ് മെഷീനില്‍ കാര്‍ഡ് സൈപ്പ് ചെയ്താല്‍ യാത്രാക്കൂലി ഓട്ടോമാറ്റിക്കായി കാര്‍ഡില്‍ നിന്ന് കുറയും. ടിക്കറ്റ് മെഷീനില്‍ കാര്‍ഡിന്റെ ബാലന്‍സ് അറിയാനും സാധിക്കും.
ലാന്‍ഡ് ഫോണിനോട് വിട പറഞ്ഞ് കെഎസ്ആര്‍ടിസി
പത്തനംതിട്ട: യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് കെഎസ്ആര്‍ടിസി സ്റ്റേഷന് മാസ്റ്ററുടെ ഓഫീസില്‍ ഇനി മറുപടി മൊബൈലിലൂടെ. ലാന്‍ഡ് ഫോണുകള്‍ നിര്‍ത്തലാക്കി ജൂലൈ ഒന്ന് മുതല്‍ മൊബൈല്‍ ഉപയോഗിക്കും. എല്ലാ സ്റ്റേഷന് മാസ്റ്റര്‍ ഓഫീസുകളിലും ഔദ്യോഗിക സിം ഉള്‍പ്പെടെയുള്ള ഒരു മൊബൈല്‍ ഫോണ്‍ നല്കി.
ജില്ലയിലെ കെഎസ്ആര്‍ടിസി ഡിപ്പോകളുമായി ബന്ധപ്പെടാനുള്ള നമ്പർ: കോന്നി - 91 9188933741, മല്ലപ്പള്ളി - 91 9188933742, പനതളം- 91 9188933743, പത്തനംതിട്ട 91 9188933744, റാന്നി- 91 9188933745, തിരുവല്ല - 91 9188933746, അടൂർ- 91 9188526727.