എക്സലൻസ് അവാർഡ് സമ്മാനിച്ചു
1571146
Sunday, June 29, 2025 3:30 AM IST
റാന്നി: പഠനത്തിൽ ഉന്നത വിജയം നേടിയവർക്ക് അംഗീകാരമായി എംഎൽഎയുടെ എക്സലൻസ് അവാർഡ് സമ്മാനിച്ചു. 10, 12 ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും യൂണിവേഴ്സിറ്റി പരീക്ഷകളിൽ റാങ്ക് കരസ്ഥമാക്കിയവരെയും ആണ് അനുമോദിച്ചത്. അനുമോദനയോഗം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു.
പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. പ്രകാശ്, റാന്നി എം എസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ കെ. സി. ജേക്കബ് കാവുങ്കൽ, പ്രിൻസിപ്പൽ സ്മിജു ജേക്കബ്, ഹെഡ്മാസ്റ്റർ ബിനോയി കെ. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.