രക്തദാന സേന ഉദ്ഘാടനം ചെയ്തു
1571149
Sunday, June 29, 2025 3:30 AM IST
തിരുവല്ല: കെഎസ് സി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെയും സെന്‍ട്രല്‍ ട്രാവന്‍കൂര്‍ സര്‍ജിക്കല്‍ ക്ലബിന്റെയും ആഭിമുഖ്യത്തില്‍ പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ രക്തദാന സേന കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വര്‍ഗീസ് മാമ്മന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ സര്‍ജിക്കല്‍ ക്ലബ് പ്രസിഡന്റ് ഡോ. റോബിന്‍സ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെഎസ് സി ജില്ലാ പ്രസിഡന്റ് ജോര്‍ജി മാത്യൂസ്, ജില്ലാ സെക്രട്ടറി ജോസ് ജോസഫ്, ഡോ.മാഗ്ലിന്‍ മോണിക്കാ, സിസ്റ്റര്‍ ആന്‍ മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു. നൂറുപേരടങ്ങുന്ന രക്തദാന സേനയ്ക്ക് കെഎസ് സി പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപം നല്കി.