പ​ത്ത​നം​തി​ട്ട: ടി​കെ റോ​ഡി​ലെ മ​ഞ്ഞാ​ടി ക​ലു​ങ്ക് നി​ര്‍​മാ​ണം വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ടി​കെ റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​തോ​ടെ ഗ​താ​ഗ​ത പ്ര​ശ്‌​നം രൂ​ക്ഷ​മാ​യ​തി​നാ​ല്‍ പോ​ലി​സും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. ഉ​പ​ദേ​ശി​ക്ക​ട​വ് പാ​ലം അ​പ്രോ​ച്ച് റോ​ഡ് നി​ര്‍​മി​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ക​ത്ത് ന​ല്‍​കും.

റോ​ഡി​ന് വീ​തി കൂ​ട്ടാ​ന്‍ വ​സ്തു ന​ല്‍​കു​ന്ന​വ​ര്‍​ക്ക് സം​ര​ക്ഷ​ണ ഭി​ത്തി ഉ​ള്‍​പ്പെ​ടെ നി​ര്‍​മി​ച്ചു ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൈ​ക്കാ​വ് പ്ര​ദേ​ശം ഉ​ള്‍​പ്പെ​ടെ കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ള്ളി​ക്ക​ല്‍ പ്ര​ദേ​ശ​ത്തെ പൊ​തു​ഗ​താ​ഗ​ത പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി ഊ​ര്‍​ജി​ത​മാ​ക്ക​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ പ്ര​തി​നി​ധി തോ​പ്പി​ല്‍ ഗോ​പ​കു​മാ​ര്‍ സൂ​ചി​പ്പി​ച്ചു.

കോ​ഴ​ഞ്ചേ​രി പാ​ലം, ജി​ല്ലാ സ്റ്റേ​ഡി​യം എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തി. കോ​ഴ​ഞ്ചേ​രി പാ​ല​ത്തി​ന്‍റെ ഏ​ഴു സ്പാ​നു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. അ​വ​സാ​ന സ്പാ​നി​ന്‍റെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ​യും അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ​യും നി​ര്‍​മാ​ണം ന​ട​ക്കു​ന്നു.

ജി​ല്ലാ സ്റ്റേ​ഡി​യം സി​ന്ത​റ്റി​ക് ട്രാ​ക്കി​ന്‍റെ ഡ്രൈ​ന്‍ നി​ര്‍​മാ​ണം 80 ശ​ത​മാ​ന​മാ​യി. സ്വി​മ്മിം​ഗ് പൂ​ൾ, ഗാ​ല​റി ബി​ല്‍​ഡി​ങ്, ബാ​ല​ന്‍​സിം​ഗ് ടാ​ങ്ക്, ചേ​ഞ്ച് റൂം, ​റി​സ​പ്ഷ​ന്‍ എ​ന്നി​വ​യു​ടെ പൈ​ലി​ങ് പൂ​ര്‍​ത്തി​യാ​യി. മി​നി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം പൈ​ലി​ങ്, തോ​ട് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി​യും പു​രോ​ഗ​മി​ക്കു​ന്നു.

എ​ഡി​എം ബി ​ജ്യോ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഡെ​പ്യൂ​ട്ടി പ്ലാ​നി​ങ് ഓ​ഫീ​സ​ര്‍ ജി. ​ഉ​ല്ലാ​സ്, വ​കു​പ്പ് മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.