വാർഷിക ജനറൽബോഡി
1265427
Monday, February 6, 2023 10:54 PM IST
ആലപ്പുഴ: കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് വാർഷിക ജനറൽ ബോഡി വി.വി. ഓം പ്രകാശ് നഗറിൽ (ബ്രാഹ്മണ സമൂഹം മഠം ഹാൾ മുല്ലയ്ക്കൽ) ഒമ്പതിന് രാവിലെ 10 ന് ആരംഭിക്കും. സമ്മേളനത്തിനു മുന്നോടിയായി ബസ് സ്റ്റേഷൻ പരിസരത്തുള്ള കൊടിമരത്തിൽ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ പതാക ഉയർത്തും.
വാർഷിക ജനറൽ ബോഡി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്യും. ബേബി പാറക്കാടൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം. വാസുദേവൻപിള്ള, കേന്ദ്ര കമ്മിറ്റി അംഗം ജി. തങ്കമണി ജില്ലാ സെക്രട്ടറി ഇ.ബി. വേണുഗോപാൽ എന്നിവർ പ്രസംഗിക്കും.
യൂണിറ്റ് സെക്രട്ടറി വി. രാധാകൃഷ്ണൻ വാർഷിക റിപ്പോർട്ടും യൂണിറ്റ് ട്രഷറർ എം.പി. പ്രസന്നൻ വാർഷിക വരവ് ചെലവ് കണക്കും അവതരിപ്പിക്കും.