ആലപ്പുഴ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ - ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ- അത്ലറ്റിക്കോ ഡി ആലപ്പിയുടെ നേതൃത്വത്തിൽ 29ന് രാവിലെ ഏഴിന് ആലപ്പുഴ ബീച്ചിൽ നിന്നും ഐഎംഎ ഹാളിലേക്ക് കൂട്ടനടത്തവും ഐഎംഎ ഹാളിൽ ഹൃദയദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ജില്ലാ ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ നിർവഹിക്കും.
മെഡിക്കൽ സർവകലാശാല സെനറ്റ് അംഗം ഡോ.എൻ. അരുൺ ഹൃദയ ദിന സന്ദേശം നൽകും. മികച്ച ഹൃദരോഗ വിദഗ്ധനായ ഡോ. തോമസ് മാത്യുവിന് ഡോ. ഇ.ജി.സുരേഷ് പുരസ്കാരം നൽകും. ഐഎംഎ പ്രസിഡന്റ് ഡോ. മനീഷ് നായർ അധ്യക്ഷത വഹിക്കും. മികച്ച ഡോക്ടർക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് ഡോ. എസ്. ഗോമതി, അയൺമാൻ ഡോ. രൂപേഷ് സുരേഷ് എന്നിവരെ ആദരിക്കുമെന്ന് ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ചെയർമാൻ ഡോ.ബി. പദ്മകുമാർ അറിയിച്ചു.