ചെ​ങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മി​ത്ര​പ്പു​ഴ ആ​റാ​ട്ടു​ക​ട​വി​ൽ മു​ങ്ങി​മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി വി. ​ഗ​ണേ​ശ​ൻ (48) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.30 ന് ​കു​ളി​ക്കാ​നി​റ​ങ്ങി​യ ഇ​ദ്ദേ​ഹം ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് താ​ഴ്ന്നു​പോ​വു​ക​യാ​യി​രു​ന്നു.

എ​ട്ടു പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തോ​ടൊ​പ്പ​മാ​ണ് ഗ​ണേ​ശ​ൻ ശ​ബ​രി​മ​ല​യി​ലേ​ക്ക് തി​രി​ച്ച​ത്. കു​ളി​ക്കാ​നാ​യി പു​ഴ​യി​ലി​റ​ങ്ങി​യ​പ്പോ​ൾ ക​മ്പി​വേ​ലി​യു​ള്ള ഭാ​ഗ​ത്ത് ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ നോ​ക്കി​നി​ൽ​ക്കെ​യാ​ണ് സം​ഭ​വം. ഏ​ക​ദേ​ശം മു​ക്കാ​ൽ മ​ണി​ക്കൂ​റി​ന് ശേ​ഷ​ം അ​തേ സ്ഥ​ല​ത്തുനി​ന്നുത​ന്നെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​.

ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പ​രേ​ത​ൻ ചെ​ന്നൈ ടാ​ബ്‌ല​റ്റ് ഇ​ന്ത്യ ലി​മി​റ്റ​ഡ് സ്ഥാ​പ​ന​ത്തി​ലെ ഓ​പ്പ​റേ​റ്റ​റാ​യി​രു​ന്നു. ഭാ​ര്യ: ശ്രീ​ദേ​വി. ഏ​ക മ​ക​ൾ: നേ​ത്ര.