ക​റ്റാ​നം: ഭാ​വി​യു​ടെ ന​ല്ല വാ​ഗ്ദാ​ന​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ വ​ള​ർ​ന്നുവ​രാ​നു​ള്ള സാ​ഹ​ച​ര്യം വീ​ടു​ക​ളി​ൽ മാ​താ​പി​താ​ക്ക​ൾ ഒ​രു​ക്ക​ണ​മെ​ന്ന് കെസിബിസി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ‌്നാ​ത്തി​യോ​സ്. ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ൺ പ്ര​വേ​ശ​നോ​ത്സ​വ​വും പ്ര​തി​ഭാ സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .

അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ സാ​മൂ​ഹി​ക ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ല്ല വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കാ​ൻ സാ​ധി​ക്ക​ണം. ന​ല്ല സ​മൂ​ഹ​ത്തി​ന്‍റെ നി​ർ​മി​തി​ക്കാ​യി സ്വ​പ്നം കാ​ണു​വാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രേ​രി​പ്പി​ക്ക​ണം. കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര വ​ള​ർ​ച്ച ല​ക്ഷ്യ​മാ​ക്കി അ​ധ്യാ​പ​ക​ർ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ര​ണി​ക്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ. ​ദീ​പ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​റ​ത്തി​കാ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം ​എ​സ് എ​ബി ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ ടി.​മോ​ഹ​ൻ ഹെ​ഡ്മാ​സ്റ്റ​ർ ടി.​കെ. സാ​ബു ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​ടി. വ​ർ​ഗീ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഫാ. ​സി​ൽ​വ​സ്റ്റ​ർ തെ​ക്കേ​ട​ത്ത്, സെ​ലി​ൻ സ്ക​റി​യ, ഷേ​ർ​ലി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.