വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കണം: ജനാധിപത്യ കേരളാകോണ്‍ഗ്രസ്
1568442
Wednesday, June 18, 2025 11:30 PM IST
രാമങ്കരി: രണ്ടാഴ്ചയ്ക്കിടെ തുടര്‍ച്ചയായുണ്ടായ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ രക്ഷിക്കാന്‍ അടിയന്തരമായി കഞ്ഞിവീഴ്ത്തല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ജില്ലാ ഭരണകൂടത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്മാന് ഡോ കെ.സി. ജോസഫ് ആവശ്യപ്പെട്ടു.
പകര്‍ച്ചവ്യാധി ഭീഷണി നേരിടുന്ന ഈ പ്രദേശങ്ങളിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ പാടശേഖരങ്ങളില്‍ ഉടന്‍ പമ്പിംഗ് ആരംഭിക്കണമെന്നും കുട്ടനാട്ടിലെ കര്‍ഷകരുടെ നെല്ലുവില കുടിശിക നല്കാന് ബാങ്കുകള്‍ തടസം നില്ക്കുന്ന സാഹചര്യത്തില്‍ ഒരാഴ്ചയ്ക്കകം മുഴുവന്‍ കുടിശികയും കൊടുത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനാധിപത്യ കേരളാകോണ്‍ഗ്രസ് കുട്ടനാട് നിയോജക മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ജേക്കബ് അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു.