ഗൃഹപ്രവേശന ചടങ്ങ് നടക്കാനിരിക്കെ ഗൃഹനാഥൻ അപകടത്തിൽ മരിച്ചു
1568921
Friday, June 20, 2025 10:39 PM IST
മങ്കൊമ്പ്: ഇന്നു ഗൃഹപ്രവേശന ചടങ്ങ് നടക്കാനിരിക്കെ ഗൃഹനാഥൻ റോഡ് അപകടത്തിൽ മരിച്ചു. മങ്കൊമ്പ് വട്ടക്കളത്തിൽ പരേതനായ രവീന്ദ്രൻ പിള്ളയുടെയും വിജയമ്മയുടെയും മകൻ ശൈലേഷ് കുമാറാണ് (ബിജു -51 ) മരിച്ചത്.
വ്യാഴാഴ്ച വെെകുന്നേരം ഏഴിനു എംസി റോഡിൽ തുരുത്തി മിഷൻ പള്ളിക്കുസമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചാണ് അപകടം. ഉടൻ ചങ്ങനാശേരിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവിടെനിന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി രാത്രി 9.30 നു മരണം സംഭവിച്ചു. തുരുത്തിയിൽ വീടും പുരയിടവും വാങ്ങി അറ്റകുറ്റപ്പണികൾ നടത്തി ഇന്ന് ഗ്യഹപ്രവേശന ചടങ്ങ് നടത്താനിരിക്കുകയായിരുന്നു. സംസ്കാരം ഇന്ന് മൂന്നിന് മങ്കൊമ്പിലെ കുടുബവീട്ടിൽ. ഭാര്യ: അമ്പിളി.