കരുവാറ്റ മാലിയില്‍-തോപ്പില്‍ കുടിവെള്ളപദ്ധതി ഉദ്ഘാടനം
1568947
Friday, June 20, 2025 11:41 PM IST
ആലപ്പുഴ: കരുവാറ്റ ഗ്രാമപഞ്ചായത്തിലെ മാലിയില്‍-തോപ്പില്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു നിര്‍വഹിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ സാമ്പത്തിക വര്‍ഷങ്ങളിലായി 23 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
കരുവാറ്റ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സനില്‍കുമാര്‍ അധ്യക്ഷനായി. ബ
്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഓമന, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം.എം. അനസ് അലി, ടി.ആര്. വത്സല, പി. ശാന്തികൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി. സുനില്‍കുമാര്‍, കരുവാറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.