ക്രൈസ്റ്റ് കിംഗ് സ്കൂളിൽ പ്രവേശനോത്സവം
1568715
Friday, June 20, 2025 12:20 AM IST
ചേപ്പാട്: ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം വരവേൽപ്പ് 2025 ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വേണുകുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളർച്ചയിൽ രക്ഷിതാക്കൾക്കുള്ള പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ പിടിഎ പ്രസിഡന്റ് അഡ്വ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
2024-25 വർഷം പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു. മാവേലിക്കര രൂപത എംഎസ്സി സ്കൂൾ കറസ്പോണ്ടന്റ് ഫാ. ഡാനിയേൽ തെക്കേടത്ത് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ബിനു കെ. സാമുവൽ, ചേപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. ശിവപ്രസാദ് ഫാ. ജോബി, സൂസൻ ജേക്കബ്, എൻഎസ്എസ് കോ-ഓർഡിനേറ്റർ ജൂലി ജോയി, സീനിയർ അസി. സി.ടി. ജോമോൻ എന്നിവർ പ്രസംഗിച്ചു. കായംകുളം എക്സൈസ് പ്രിവന്റീവ് ഓഫീസർ ലഹരിയുമായി ബന്ധപ്പെട്ട ക്ലാസ് നയിച്ചു.