ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന മെ​റി​റ്റ് അ​വാ​ര്‍ഡ്-2025 വി​ത​ര​ണ​വും എ​ക്‌​സ​ല​ന്‍ഷ്യ സീ​സ​ണ്‍-3 മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ സ്മാ​ര​ക ഹെ​റി​റ്റേ​ജ് ക്വി​സ് മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ള്‍ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും 22ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് എ​സ്ബി കോ​ള​ജി​ലെ കാ​വു​കാ​ട്ട് ഹാ​ളി​ല്‍ ന​ട​ത്തും.

അ​തി​രൂ​പ​ത​യു​ടെ അ​മ്പൂ​രി മു​ത​ല്‍ അ​തി​ര​മ്പു​ഴ​വ​രെ​യു​ള്ള ഫൊ​റോ​ന​ക​ളി​ല്‍നി​ന്നും എ​സ്എ​സ്എ​ല്‍സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍ക്ക് എ ​പ്ല​സ് നേ​ടി​യ​വ​ര്‍, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ പ​രീ​ക്ഷ​ക​ള്‍ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍ക്കും 90 ശ​ത​മാ​നം മാ​ര്‍ക്കി​ന് മു​ക​ളി​ല്‍ നേ​ടി​യ​വ​ര്‍ തു​ട​ങ്ങി 800 വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​ണ് അ​വാ​ര്‍ഡു​ക​ള്‍ ന​ല്‍കു​ന്ന​ത്.

ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​വാ​ര്‍ഡ് വി​ത​ര​ണം നി​ര്‍വ​ഹി​ക്കും. പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍
അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​തി​രൂ​പ​താ വി​കാ​രി​ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് മാ​ര്‍ഗ​നി​ര്‍ദ്ദേ​ശ പ്ര​സം​ഗ​വും ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല സ​ന്ദേ​ശം ന​ല്‍കും. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നു ഡൊ​മി​നി​ക്, ട്ര​ഷ​റ​ര്‍ ജോ​സ് വെ​ങ്ങാ​ന്ത​റ, ജ​ന​റ​ല്‍ ക​ണ്‍വീ​ന​മാ​രാ​യ കു​ഞ്ഞ് ക​ള​പ്പു​ര, ഷി​ജി ജോ​ണ്‍സ​ണ്‍, സ​ണ്ണി​ച്ച​ന്‍ ഇ​ടി​മ​ണ്ണി​ക്ക​ല്‍, ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.