മ​ങ്കൊ​മ്പ് : വെ​ള്ള​ക്കെ​ട്ടി​നെ​ത്തു​ട​ർ​ന്ന് ഗ്രാ​മീ​ണ റോ​ഡു​ക​ളി​ൽ ആ​ഴ്ച​ക​ളാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് വെ​ളി​യ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ൽ വ​ള്ളം​ക​ളി മ​ത്സ​രം ന​ട​ത്തി. വെ​ളി​യ​നാ​ട് പു​ളി​ഞ്ചു​വ​ട് ജം​ഗ്ഷ​നി​ലെ റോ​ഡി​ൽ ന​ട​ത്തി​യ ചെ​റു​വ​ള്ളം​ക​ളി മ​ത്സ​രം കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി ഉ​ദ്ഘാ​ട​നം ന​ട​ത്തി.

സ്വാ​മി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പ്ര​കാ​രം കാ​യ​ലു​ക​ളും ആ​റു​ക​ളും തോ​ടു​ക​ളും ആ​ഴം​കൂ​ട്ട​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ത്ത ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ക്രൂ​ര​മാ​യ നി​സം​ഗ​ത​യാ​ണ് കു​ട്ട​നാ​ട്ടു​കാ​ർ ഇ​ന്ന​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തി​നു കാ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ടി.​ഡി. അ​ല​ക്‌​സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സി.​വി. രാ​ജീ​വ്, സാ​ബു തോ​ട്ടു​ങ്ക​ൽ, ജി. ​സൂ​ര​ജ്, എ.​കെ. കു​ഞ്ച​റി​യ, സ​ന്തോ​ഷ് തോ​മ​സ്, റോ​ഫി​ൻ ജേ​ക്ക​ബ്, ജോ​ർ​ജ് ച​ന്ദ്ര​ത്തു​വാ​ക്ക​ൽ, സ​നി​ൽ​കു​മാ​ർ മൂ​ല​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.