ക​റ്റാ​നം: വി​ദ്യാ​ർ​ഥി​ക​ളി​ൽ വാ​യ​ന സം​സ്കാ​രം വ​ള​ർ​ത്താ​നും പ​ത്ര​വാ​യ​ന​യി​ലൂ​ടെ സാ​മൂ​ഹ്യ​ബോ​ധ​ത്തെ​ക്കു​റി​ച്ച് അ​റി​വ് ന​ൽ​കാ​നും ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി വ​ലി​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്ത പ​റ​ഞ്ഞു.

പു​തു​ത​ല​മു​റ​യെ വാ​യ​നാ​ശീ​ല​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ദീ​പി​ക ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​യു​ടെ മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് ത​ല ഉ​ദ്ഘാ​ട​നം ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ടി​എ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പി​ക കായംകുളം ലേഖകൻ നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ദീ​പ, കു​റ​ത്തി​കാ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. എ​ബി, പ്രി​ൻ​സി​പ്പ​ൽ ടി. ​മോ​ഹ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ ടി.​കെ. സാ​ബു, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​ടി. വ​ർ​ഗീ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഫാ.​സി​ൽ​വ​സ്റ്റ​ർ തെ​ക്കേ​ട​ത്ത്, സെ​ലി​ൻ സ്ക​റി​യ, ഷേ​ർ​ലി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.