മ​ങ്കൊ​മ്പ്: വാ​യ​നാ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, ലി​യോ തേ​ർ​ട്ടീ​ന്ത് വാ​യ​ന​ശാ​ല എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മ​ഖ്യ​ത്തി​ൽ പു​സ്ത​ക​വ​ണ്ടി പ​ര്യ​ട​നം ന​ട​ത്തി. കൊ​ണ്ടാ​ക്ക​ൽ, പ​ട​ഹാ​രം, ച​മ്പ​ക്കു​ളം ബ​സ് സ്റ്റാ​ൻ​ഡ്, തെ​ക്കേ​ക്ക​ര, പ​ള്ളി​ക്കൂ​ട്ടു​മ്മ, ന​സ്ര​ത്ത്, പൊ​ങ്ങ, ന​ർ​ബോ​ന​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ വ​ണ്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും വാ​യ​ന​ശാ​ല​യു​ടെ സൗ​ജ​ന്യ അം​ഗ​ത്വ കാ​ർ​ഡു​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു.

ബാ​ല​സാ​ഹി​ത്യ​കൃ​തി​ക​ൾ അ​ട​ങ്ങു​ന്ന എ​ണ്ണൂ​റോ​ളം പു​സ്ത​ക​ങ്ങ​ളാ​യി​രു​ന്നു പു​സ്ത​ക​വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. സ്‌​കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന വാ​യ​ന മാ​സാ​ച​ര​ണ സ​മ്മേ​ള​നം നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജു ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സോ​ഫി​യ​മ്മ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കു​ട്ട​നാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​ഗോ​പ​കു​മാ​ർ പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണം ന​ട​ത്തി.

വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ്, ക​വി ഫി​ലി​പ്പോ​സ് ത​ത്തം​പ​ള്ളി, വാ​യ​ന​ശാ​ല ലൈ​ബ്രേ​റി​യ​ൻ ജേ​ക്ക​ബ് ആ​ന്‍റ​ണി, ഹെ​ഡ്മാ​സ്റ്റ​ർ പ്ര​കാ​ശ്. ജെ. ​തോ​മ​സ്, സീ​നി​യ​ർ അ​ധ്യാ​പി​ക പി.​വി. ഷൈ​നി, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​മോ​ൻ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.