കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ എൽഡിഎഫ് മേഖലാ നേതൃസംഗമങ്ങൾ നാളെ
1396673
Friday, March 1, 2024 7:06 AM IST
കുറവിലങ്ങാട്: പാർലമെന്റ് ഇടതുമുന്നണി സ്ഥാനാർഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി എൽഡിഎഫ് മേഖല നേതൃസംഗമങ്ങൾ നാളെ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മണ്ഡലംതലം നേതൃസംഗമങ്ങളുടെ തുടർച്ചയായാണ് മേഖലാ സമ്മേളനങ്ങൾ നടത്തുന്നത്.
നാളെ മൂന്നിന് കടുത്തുരുത്തി, ഞീഴൂർ, മുളക്കുളം പഞ്ചായത്തുകളുടെ നേതൃസംഗമം കടുത്തുരുത്തി 4061 സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. നാളെ അഞ്ചിന് കാണക്കാരി, മാഞ്ഞൂർ, കുറവിലങ്ങാട് പഞ്ചായത്തുകളുടെ സംഗമം കുറവിലങ്ങാട് പി. ഡി പോൾ സ്മാരക ഹാളിലും ആറിന് വെളിയന്നൂർ, മോനിപ്പള്ളി, മരങ്ങാട്ടുപിള്ളി,
കിടങ്ങൂർ, ഉഴവൂർ, കടപ്ലാമറ്റം പഞ്ചായത്തുകളുടെ സംഗമം മരങ്ങാട്ടുപിള്ളി സഹകരണബാങ്ക് ഓഡിറ്റോറിയത്തിലും നടക്കും. നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിലും മണ്ഡലംതലത്തിൽ നേതൃസംഗമങ്ങൾ നടത്തിയിരുന്നു. 12ന് നിയോജകമണ്ഡലം കൺവൻഷനും നടക്കും.