അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ
1416013
Friday, April 12, 2024 6:59 AM IST
വൈക്കം: അയൽവാസിയായ മധ്യവയസ്കയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ആറാട്ടുകുളങ്ങര കിഴക്കേ മഠത്തിപ്പറമ്പിൽ അപ്പുക്കുട്ടനെ (അപ്പു-54) യാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം ഉച്ചയോടുകൂടി തന്റെ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയെ ചീത്തവിളിക്കുകയും കയ്യിൽ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കുപറ്റിയ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാൾക്ക് മധ്യവയസ്കയോട് മുൻവിരോധമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ആക്രമണം. പരാതിയെതുടർന്ന് വൈക്കം പോലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്ഐ എം. പ്രദീപ്, മനോജ്, സിപിഒ ഷാബിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.