കുമരകത്തെ ഈ വർഷത്തെ ആദ്യ വിരിപ്പുകൃഷി വെള്ളത്തിൽ മുങ്ങി
1425018
Sunday, May 26, 2024 5:48 AM IST
കുമരകം: തെക്കേമൂലേപ്പാടത്തെ വിതച്ചിട്ട് 20 ദിവസം പ്രായമായ നെൽച്ചെടികൾ വെള്ളത്തിൽ മുങ്ങിനശിക്കുന്നു. ഈ മാസമാദ്യം പൊടിയിൽ വിതച്ചതാണ് 250 ഏക്കർ ഉള്ള തെക്കേ മൂലേപ്പാടം പാടം. കുമരകത്ത് ഈ വർഷം ആദ്യമായി വിരിപ്പുകൃഷി ഇറക്കിയ പാടമാണ് വെള്ളം വറ്റിക്കാൻ മോട്ടർ അടിക്കാൻ വൈദ്യുതി ലഭിക്കാതെ വെള്ളത്തിൽ മുങ്ങി നശിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ആകെ പല തവണയായി വെെദ്യുതി ലഭിച്ചത് ആറ് മണിക്കൂർ മാത്രമാണെന്നാണ് പാടശേഖരം പ്രസിഡന്റ് ജേക്കബ് കളമ്പുകാട്ടുശേരി പറഞ്ഞത്. കഴിഞ്ഞ പുഞ്ച കൃഷിയുടെ നെല്ലിന്റെ വില നാളിതുവരെ ലഭിക്കാത്ത കർഷകരാണ് ഭൂരിഭാഗവും.
എന്നിട്ടും വിരിപ്പു കൃഷിയിറക്കിയ കർഷകർക്കാണ് വെെദ്യുതി വകുപ്പിന്റെ വക ഇരുട്ടടിയും. എത്രയും വേഗം ഇടതടവില്ലാതെ വൈദുതി ലഭ്യമക്കാൻ വേണ്ട നടപടികൾ വൈദ്യുതി വകുപ്പ് സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.