ജനങ്ങൾക്കുവേണ്ടി രാഷ്‌ട്രീയക്കാർ പ്രവർത്തിക്കണം: മേയര്‍ ബൈജു തിട്ടാല
Thursday, September 12, 2024 7:01 AM IST
കോ​ട്ട‌‌​യം: ജ​ന​ങ്ങ​ളു​ടെ ന​ന്‍മ​യ്ക്കു വേ​ണ്ടി​യാ​ണ് രാ​ഷ്ട്രീ​യ​ക്കാ​ര്‍ പ്ര​വ​ര്‍ത്തി​ക്കേ​ണ്ട​തെ​ന്നു യു​കെ​യി​ലെ കേം​ബ്രി​ഡ്ജ് മേ​യ​ര്‍ അ​ഡ്വ. ബൈ​ജു തി​ട്ടാ​ല. സി​എം​എ​സ് കോ​ള​ജ് ച​രി​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബൈ​ജു തി​ട്ടാ​ല.

ഇ​ന്ത്യ​യെ ര​ക്ഷി​ക്കാ​ന്‍ യു​വ​ജ​ന​ങ്ങ​ള്‍ക്കേ ക​ഴി​യു. മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രേ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്താ​ന്‍ യു​വ​ജ​ന​ങ്ങ​ള്‍ക്ക് ക​ഴി​യ​ണ​മെ​ന്നു ബൈ​ജു തി​ട്ടാ​ല പ​റ​ഞ്ഞു.

സി​എ​സ്‌​ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ്പ് ഡോ. ​മ​ല​യി​ല്‍ സാ​ബു കോ​ശി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​എം​എ​സ് കോ​ള​ജ് മു​ന്‍ വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​വൈ. മാ​ത്യു ബൈ​ജു തി​ട്ടാ​ല​യെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​അ​ഞ്ജു ശോ​ശ​ന്‍ ജോ​ര്‍ജ്, ഹി​സ്റ്റ​റി വി​ഭാ​ഗം മേ​ധാ​വി ജി. ​രാ​ധി​ക എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


സി​എം​എ​സ് കോ​ള​ജി​നു വേ​ണ്ടി മാ​നേ​ജ​ര്‍ ഡോ.​ മ​ല​യി​ല്‍ സാ​ബു കോ​ശി ചെ​റി​യാ​ന്‍ ബൈ​ജു തി​ട്ടാ​ല​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ക്കു​ക​യും കോ​ള​ജി​ന്റെ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. വി​ദ്യാ​ര്‍ഥി​ക​ളു​മാ​യു​ള്ള സം​വാ​ദ​ത്തി​ലും ബൈ​ജു തി​ട്ടാ​ല പ​ങ്കെ​ടു​ത്തു.