ഊരാട്ടം സമാപിച്ചു
1548366
Tuesday, May 6, 2025 7:16 AM IST
കോതമംഗലം: ഗോത്രവർഗ സമൂഹത്തിന്റെ കൂട്ടായ്മ വിളിച്ചോതി എറണാകുളം ജില്ല പഞ്ചായത്തിന്റെയും കൂട്ടന്പുഴ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പട്ടികവർഗ വികസന വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാ ട്രൈബൽ ഫെസ്റ്റ് ഊരാട്ടം സമാപിച്ചു. കുട്ടന്പുഴ പഞ്ചായത്തിലെ മുഴുവൻ ഗോത്രവർഗ ഉന്നതികളിൽ നിന്നുള്ളവരുടേയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഗോത്രവർഗക്കാരുടെയും പങ്കാളിത്വമുണ്ടായിരുന്നു.
ഫെസ്റ്റിന്റെ സമാപന സമ്മേളനം ആന്റണി ജോണ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ മുഖ്യപ്രഭാഷണവും സമ്മാന വിതരണവും നടത്തി.സർവീസിൽനിന്ന് വിരമിക്കുന്ന ജില്ലാ പട്ടികവർഗ വികസന ഓഫീസർ അനിൽ ഭാസ്ക്കറിന് സമ്മേളനത്തിൽ യാത്രയപ്പ് നൽകി. ചടങ്ങിൽ ഊരുമൂപ്പന്മാരെയും കാണിക്കാരന്മാരെയും ആദരിച്ചു.