പിറവം-കളമശേരി ബസ് സർവീസ് എട്ടു മുതൽ
1548367
Tuesday, May 6, 2025 7:16 AM IST
പിറവം: പിറവത്തുനിന്നു കളമശേരി മെഡിക്കല്‍ കോളജിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ ബസ് സര്‍വീസ് എട്ടു മുതല്‍ ആരംഭിക്കുമെന്ന് അനൂപ് ജേക്കബ് എംഎല്‍എ അറിയിച്ചു.
പിറവത്തുനിന്ന് രാവിലെ 6.20ന് ആരംഭിച്ച് മണീട്, തിരുവാണിയൂര്‍, പുത്തന്‍കുരിശ്, കരിമുകള്‍, ഇന്‍ഫോപാര്‍ക്ക്, കാക്കനാട് വഴി എട്ടിന് കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചേരും. തിരിച്ച് വൈകുന്നേരം 4.40 ന് കളമശേരി മെഡിക്കല്‍ കോളജില്‍നിന്ന് പുറപ്പെടുന്ന ബസ് 6.30ന് പിറവം ഡിപ്പോയില്‍ എത്തിച്ചേരും. ഗതാഗത മന്ത്രിക്ക് അനൂപ് ജേക്കബ് എംഎല്‍എ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സര്‍വീസ് ആരംഭിക്കുന്നത്.