സ്പർശം പദ്ധതിക്ക് തുടക്കം കുറിച്ചു
1548368
Tuesday, May 6, 2025 7:16 AM IST
കോതമംഗലം: എന്റെ നാട് പെയിൻ ആന്‍ഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്നേഹ സ്പർശം പദ്ധതിക്ക് തുടക്കം കുറിച്ചു. ഡയാലിസ് രോഗികൾക്കുള്ള സഹായ പദ്ധതിയാണ് സ്നേഹസ്പർശം.
എന്റെ നാട് പെയിൻ ആന്‍ഡ് പാലിയേറ്റീവ് കെയർ താലൂക്കിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ നിർധനരായ രോഗികൾക്കാണ് സഹായം നൽകുന്നത്. എല്ലാ മാസവും ഒരു സൗജന്യ ഡയാലിസ് എന്ന രീതിയിൽ 100 വൃക്ക രോഗികൾക്കാണ് ആദ്യഘട്ടം സഹായം നൽകിയത്. പദ്ധതിയുടെ ഉദ്ഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു. പാലിയേറ്റീവ് കെയർ പ്രസിഡന്റ് സി.കെ സത്യൻ അധ്യക്ഷത വഹിച്ചു.