അവധിക്കാല നീന്തൽ പരിശീലനം സമാപിച്ചു
1548369
Tuesday, May 6, 2025 7:16 AM IST
വാഴക്കുളം: കാർമൽ സിഎംഐ പബ്ലിക് സ്കൂളും ട്രാവൻകൂർ സ്പോർട്സ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച അവധിക്കാല നീന്തൽ പരിശീലനത്തിന്റെ സമാപനവും മത്സരവും വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂൾ സിമ്മിംഗ് പൂളിൽ നടന്നു.
എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ കാർമൽ സ്കൂളിലെയും ഇതര സ്കൂളുകളിലെയും നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. വാഴക്കുളം കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോണ്സണ് വെട്ടിക്കുഴിയിൽ മത്സരം ഉദ്ഘാടനം ചെയ്തു. ട്രാവൻകൂർ സ്പോർട്സ് സെന്റർ പ്രസിഡന്റ് ജോസ് പെരുന്പള്ളികുന്നിൽ അധ്യക്ഷത വഹിച്ചു.