സൗജന്യ വോളിബോൾ പരിശീലന ക്യാന്പ്
1548370
Tuesday, May 6, 2025 7:16 AM IST
വാഴക്കുളം: സെന്റ് ജോർജ് വോളിബോൾ ക്ലബ് വർഷം തോറും നടത്തിവരുന്ന അവധിക്കാല സൗജന്യ വോളിബോൾ പരിശീലന ക്യാന്പിന് തുടക്കമായി. എംജി യൂണിവേഴ്സിറ്റി വോളിബോൾ ടീം കോച്ചും കേരള സ്പോർട്സ് കൗണ്‍സിൽ കോച്ചുമായ ജേക്കബ് ജോസഫ്, വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ കായികാധ്യാപകൻ ഡോണി ജോർജ് എന്നിവരാണ് ക്യാന്പിന് നേതൃത്വം നൽകുന്നത്. രാവിലെ 7.30 മുതൽ 9.30 വരെയാണ് ക്യാന്പ്. വിവിധ ആനുകാലിക വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകളും നടത്തും. ഫോണ്‍: 9961661439.