പോ​ത്താ​നി​ക്കാ​ട്: പൈ​ങ്ങോ​ട്ടൂ​ര്‍ കാ​വും​പാ​റ-​പി​ട്ടാ​പ്പി​ള്ളി​ക്ക​വ​ല റോ​ഡി​ല്‍ പൈ​ങ്ങോ​ട്ടൂ​ര്‍ തോ​ടി​ന് കു​റ​കെ​യു​ള്ള ത​ട​യ​ണ പു​തു​ക്കി​പ്പ​ണി​യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.

ഏ​ഴ് പ​തി​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള്ള ത​ട​യ​ണ​യാ​ണി​ത്. പാ​ര്‍​ശ്വ​ഭി​ത്തി​ക​ള്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​ള​കി​യി​രി​ക്കു​ന്ന ക​രി​ങ്ക​ല്‍​ക്കെ​ട്ടി​ന്‍റെ മു​ക​ള്‍ ഭാ​ഗ​ത്ത് ഒ​രു കു​ഴി​യും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. കാ​ളി​യാ​ര്‍-​ക​ക്ക​ടാ​ശേ​രി റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി പൈ​ങ്ങോ​ട്ടൂ​ര്‍ ചാ​ത്ത​മ​റ്റം ക​വ​ല​യി​ല്‍ നി​ന്നാ​രം​ഭി​ച്ച് പി​ട്ടാ​പ്പി​ള്ളി​ക്ക​വ​ല​യി​ല്‍ അ​വ​സാ​നി​ക്കു​ന്ന ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള ഈ ​റോ​ഡി​ന് ഒ​രു നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ണ്ട്.

ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​ന​ങ്ങ​ള്‍ ഗ​താ​ഗ​തം ന​ട​ത്തു​ന്ന ഈ ​റോ​ഡി​ലെ ദു​ര്‍​ബ​ല​മാ​യ ത​ട​യ​ണ ഏ​തു​സ​മ​യ​ത്തും ഇ​ടി​ഞ്ഞു​വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. മ​ഴ​ക്കാ​ല​ത്ത് ഭാ​ര​വ​ണ്ടി​ക​ള്‍​ക്ക് ഇ​തു​വ​ഴി ഗ​താ​ഗ​തം ന​ട​ത്തു​വാ​ന്‍ ഭ​യ​മാ​ണ്. ത​ട​യ​ണ പു​തു​ക്കി​പ്പ​ണി​യാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളാ​രും താ​ല്‍​പ്പ​ര്യം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.