മാസ്റ്റേഴ്സ് ഗെയിംസിലെ വിജയികളെ അനുമോദിച്ചു
1548375
Tuesday, May 6, 2025 7:17 AM IST
ആലുവ: ഹിമാചൽ പ്രദേശിലെ ധർമശാലയിൽ നടന്ന മാസ്റ്റേഴ്സ് ഗെയിംസിൽ മെഡൽ നേടിയ റൂറൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി എം. ഹേമലത അനുമോദിച്ചു. ആലുവ വനിതാ സെൽ എഎസ്ഐ എം.എസ്. രാജി കബഡിയിൽ 45 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ സ്വർണവും, 35 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ വെള്ളിയും നേടി. കബഡി ടീം ക്യാപ്റ്റൻ കൂടിയായിരുന്നു.
പഞ്ചഗുസ്തിയിൽ കോടനാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ കെ.എസ്. വൈശാഖ് 35 വയസിന് മുകളിൽ 60 കിലോ കാറ്റഗറിയിൽ ഇടത് കൈ വിഭാഗത്തിൽ സ്വർണവും, വലത് കൈ വിഭാഗത്തിൽ വെള്ളി മെഡലും നേടി.
ഡിസിപി എച്ച്ക്യുവിലെ സീനിയർ സിപിഒ ദിനൂപ് ഡി. നായർ ഹാൻഡ് ബോളിൽ 35 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കി.