ചെട്ടിക്കാട് തീർഥാടന കേന്ദ്രത്തിൽ ഊട്ടുതിരുനാളിന് ഇന്ന് കൊടിയേറും
1548377
Tuesday, May 6, 2025 7:17 AM IST
പറവൂർ: കിഴക്കിന്റെ പാദുവ എന്ന് അറിയപ്പെടുന്ന ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടന കേന്ദ്രത്തിൽ മേയ് 13 ന് നടക്കുന്ന ചരിത്രപ്രസിദ്ധമായ ഊട്ടുതിരുനാളിന് ഇന്ന് കൊടിയേറും. രാവിലെ 10.15ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി കൊടിയേറ്റും. തുടർന്ന് ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയിൽ ഫാ. ബെഞ്ചമിൻ ജൈജു ഇലഞ്ഞിക്കൽ വചന പ്രഘോഷണം നടത്തും. രാവിലെ 6.15മുതൽ വൈകിട്ട് 6.30 വരെ തുടർച്ചയായി ദിവ്യബലി, നൊവേന, ആരാധന എന്നിവ നടക്കും.
ഊട്ടുതിരുനാൾ ദിനമായ13ന് രാവിലെ 10.15ന് ദിനത്തിൽ കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഊട്ടു നേർച്ച ആശിർവദിക്കും. തുടർന്ന് ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ ഫാ. ജോസ് തോമസ് വചനസന്ദേശം നൽകും. തീർഥാടകർക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് റെക്ടർ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, ഫാ അജയ് ആന്റണി പുത്തൻപറമ്പിൽ എന്നിവർ അറിയിച്ചു.