കരിങ്ങാച്ചിറ കത്തീഡ്രലിൽ മാർ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ
1548378
Tuesday, May 6, 2025 7:17 AM IST
തൃപ്പൂണിത്തുറ: ജോർജിയൻ തീർഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ മാർ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ തുടങ്ങി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ കൊടിയേറ്റി. തീവ്രവാദി ആക്രമണത്തിൽ മരിച്ചവർക്കായി പ്രാർഥന നടത്തി. ഫാ. റിജോ ജോർജ്, ഫാ. ടിജോ മർക്കോസ്, ഫാ. ബേസിൽ ഷാജു, ഫാ. സെബു പോൾ, ഫാ. ഷൈജു പഴമ്പിള്ളിൽ, ഫാ. ജിയോ പാലുപറമ്പിൽ, ഫാ. ഡാർലി ഇടപ്പങ്ങാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രധാന പെരുന്നാൾ ദിവസമായ നാളെ രാവിലെ 8.30ന് മൂന്നിന്മേൽ കുർബാനയെ തുടർന്ന് 11ന് നേർച്ചസദ്യ ആരംഭിക്കും.