ഇന്ത്യൻ നോളജ് സിസ്റ്റംസ് സെന്റർ പ്രവർത്തനമാരംഭിച്ചു
1548379
Tuesday, May 6, 2025 7:17 AM IST
കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആൻഡ് ടെക്നോളജിയിൽ ഇന്ത്യൻ നോളജ് സിസ്റ്റംസ് സെന്റർ (ഐകെഎസ്) പ്രവർത്തനമാരംഭിച്ചു.
ഗവേഷണം പ്രോത്സാഹിപ്പിക്കുക, എഞ്ചിനീയറിംഗ് സാങ്കേതികവിദ്യ, കല, സാഹിത്യം, കൃഷി, വാസ്തുവിദ്യ തുടങ്ങിയ മേഖലകളിലെ പൈതൃകവും പരമ്പരാഗതവുമായ അറിവും പ്രചരിപ്പിക്കുക തുടങ്ങിയവയാണ് സെന്ററുകൊണ്ട് ലക്ഷ്യമിടുന്നത്.
ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയും ശ്രീശങ്കരാ കോളജും സംയുക്തമായാണ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. കെ. ശിവപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു.
ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു.