ആർഎംപി കനാൽ വിഷയം: ബഹുജന ധർണ നടത്തി
1548380
Tuesday, May 6, 2025 7:17 AM IST
വൈപ്പിൻ: പുതുവൈപ്പ് മേഖലയിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കാണാൻ ആർഎം പി കനാലിന്റെ മുഖവാരത്തെ മണൽത്തിട്ട നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പുതുവൈപ്പ് സമരസമിതി പഞ്ചായത്തിനു മുന്നിൽ ബഹുജന ധർണ നടത്തി. എൽഎൻജി ജെട്ടിയുടെ ഭാഗത്ത് അശാസ്ത്രീയവും അനിയന്ത്രിതമായും നടത്തുന്ന ഡ്രഡ്ജിംഗ് മൂലം പുതുവൈപ്പ് കര താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ പുതുവൈപ്പ് തീരമേഖലയെ സംരക്ഷിക്കാൻ ശാസ്ത്രീയമായ നടപടിയെടുക്കണമെന്നും സമ സമിതി ആവശ്യപ്പെട്ടു. ധർണ ഏലൂർ പെരിയാർ മലിനീകരണവിരുദ്ധ സമരസമിതി നേതാവ് പുരുഷൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ സി.ജി. ബിജു അധ്യക്ഷനായി.