വാലത്ത് ജ്വല്ലേഴ്സ് നറുക്കെടുപ്പ്: ബംമ്പർ സമ്മാനമായ കാർ കാലടി സ്വദേശിനിക്ക്
1548382
Tuesday, May 6, 2025 7:17 AM IST
ആലുവ: വാലത്ത് ജ്വല്ലേഴ്സിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടത്തിയ ബംമ്പർ നറുക്കെടുപ്പിൽ സമ്മാനമായ റിനോ ക്വിഡ് കാർ കാലടി സ്വദേശിനി ശ്രീലക്ഷ്മിക്ക് ലഭിച്ചു. ആലുവ വാലത്ത് ജ്വല്ലറിയിൽ നടന്ന ചടങ്ങിൽ വാലത്ത് ജ്വല്ലേഴ്സ് ചെയർമാനും എംഡിയുമായ ജോർജ് ജോൺ വാലത്ത് വിജയിക്ക് സമ്മാനം കൈമാറി .
ചടങ്ങിലെത്തിയവരിലെ മൂന്ന് വിജയികൾക്കും സമ്മാനങ്ങൾ നൽകി. സി.എം. ജോളി, പ്രവീൺ ബാബു, ജനറൽ മാനേജർ ലിജോ ജോണി, ശിവപ്രസാദ് എന്നിവരും പങ്കെടുത്തു. ആലുവ, കാഞ്ഞൂർ വാലത്ത് ജ്വല്ലേഴ്സ് ഷോറൂമുകളിൽ നിന്നും വിവാഹ പർച്ചേസ് ചെയ്യുന്നവരിൽനിന്നു തിരഞ്ഞെടുക്കുന്ന ദമ്പതികൾക്ക് മലേഷ്യയിലേക്ക് ഹണിമൂൺ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.