മൃതദേഹം മാറി നൽകിയ സംഭവം: ജീവനക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്
1548383
Tuesday, May 6, 2025 7:17 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നൽകിയ വിഷയത്തിൽ വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി. തുടർന്ന് ആശുപത്രിയ്ക്ക് മുൻപിൽ നടന്ന പ്രതിഷേധ യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി. പോൾ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പ്രവീൺ പറയന്താനത്ത് അധ്യക്ഷത വഹിച്ചു. ആനന്ദ് കെ. ഉദയൻ, കെ.വി. സാജു, ഡി.അർജുനൻ തുടങ്ങിയവർ പ്രസംഗിച്ചു.
കഴിഞ്ഞ തെക്കൻ പറവൂർ സ്വദേശിയുടെ മൃതദേഹമാണ് തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ നിന്നും ബന്ധുക്കൾക്ക് മാറി നൽകിയത്. പിന്നീട് ആശുപത്രിയുമായി ബന്ധപ്പെട്ട ബന്ധുക്കൾ ആശുപത്രിയിലെത്തി യഥാർഥ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുകയായിരുന്നു.