മഞ്ഞുമ്മൽ സുവിശേഷ മഹോത്സവത്തിന് നാളെ തുടക്കം
1548384
Tuesday, May 6, 2025 7:17 AM IST
കളമശേരി: കാർമൽ റിട്രീറ്റ് സെന്റർ മഞ്ഞുമ്മലിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന സുവിശേഷ മഹോത്സവം നാളെ വൈകിട്ട് 5ന് മഞ്ഞുമ്മൽ അമലോത്ഭവ മാതാ പള്ളി അങ്കണത്തിൽ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും.
സമൂഹ ദിവ്യബലിയിൽ ആർച്ച്ബിഷപ് മുഖ്യകാർമികനുമാകും. പ്രൊവിൻഷ്യൽ ഫാ. അഗസ്റ്റിൻ മുള്ളൂർ, ഫാ. പ്രസാദ് തെരുവത്ത്, ഫാ. സക്കറിയ പാവനത്തറ എന്നിവർ കാർമികരാവും. ഫാ. അലോഷ്യസ് കുളങ്ങര വചനപ്രഭാഷണം നടത്തും. സമാപന ദിവസമായ 11 വരെ വിവിധ പുരോഹിത ശ്രേഷ്ഠരും വചന പ്രഭാഷകരും പങ്കെടുക്കും. ജെറീക്കോ പ്രാർഥന, ജപമാല, ദിവ്യബലി, വചനപ്രഘോഷണം ആരാധന, സ്നേഹവിരുന്ന് എന്നിവ നടക്കും.
ഇന്നു വൈകിട്ട് ഫാ. സെബാസ്റ്റ്യൻ മുണ്ടഞ്ചേരി അനുസ്മരണ സമ്മേളനം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്യും. പ്രഫ. ഇഗ്നേഷ്യസ് ഗോൺസാൽവസ് മുഖ്യപ്രഭാഷണം നടത്തും . വൈകിട്ട് നടക്കുന്ന ദിവ്യബലിയിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യകാർമികനാവും. ഫാ. റാഫ്സൺ പീറ്റർ സംസാരിക്കും.
സുവിശേഷ മഹോത്സവത്തിന് മുന്നോടിയായി മരിയൻ പ്രയാണം വിവിധ ഇടങ്ങളിൽ പര്യടനം പൂർത്തിയാക്കിയതായി ഡയറക്ടർ ഫാ. അഗസ്റ്റിൻ പുതിയകുളങ്ങര, ഫാ. ബോബി സേവിയർ, ജനറൽ കൺവീനർ ബിനു കണക്കംപറമ്പിൽ, പബ്ലിസിറ്റി കൺവീനർ വിക്ടർ ജോൺ, കേന്ദ്രസമിതി ലീഡർ കെ.ജെ. ബെനഡിക്ട് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.