തൃപ്പൂണിത്തുറ റസ്റ്റ് ഹൗസിലെ കാന്റീന് പുനരാരംഭിക്കണം: കമ്മീഷന്
1548385
Tuesday, May 6, 2025 7:17 AM IST
കൊച്ചി: തൃപ്പൂണിത്തുറ പൊതുമരാമത്ത് റസ്റ്റ് ഹൗസിലെ കാന്റീന് രണ്ടു മാസത്തിനകം പുനരാരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ തുടര്‍നടപടികള്‍ സ്വീകരിച്ച് കാന്റീന് പ്രവര്‍ത്തനം പുനരാരംഭിച്ച ശേഷം നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
പൊതുമരാമത്ത് കെട്ടിട വിഭാഗം (തൃശൂര്‍ മധ്യമേഖല) സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ക്കാണ് കമ്മീഷന് നിര്‍ദേശം നല്‍കിയത്. കോവിഡിന് ശേഷം കാന്റീന് പ്രവര്‍ത്തനം പുനരാരംഭിച്ചില്ലെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കാന്റീനിന്റെ റെന്റ് ഫിക്സേഷന് നടപടികള്‍ നടന്നു വരികയാണെന്നും അത് പൂര്‍ത്തിയായാല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ കമ്മീഷനെ അറിയിച്ചു. വൈറ്റില സ്വദേശിനി ദേവസേന സമര്‍പ്പിച്ച പരാതിയിലാണ് നടപടി.