പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു
1548386
Tuesday, May 6, 2025 7:17 AM IST
പറവൂർ: ചെറായി പാലത്തിൽ നിന്നും പുഴയിൽ ചാടിയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. എറണാകുളം ഗാന്ധിനഗറിൽ താമസിക്കുന്ന തൃശൂർ കുന്നംകുളം ചെറുവത്തൂർ സ്വദേശി ഷാജന്റെ മകൾ ഹിമയാണ്(18) മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് ഇവർ പുഴയിൽ ചാടിയത്. പാലത്തിന് സമീപത്തുനിന്നു പെൺകുട്ടിയുടെ ബാഗ് ലഭിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയുടെ സ്കൂബ സംഘത്തിന്റെ നേതൃത്വത്തിൽ ആറര മണിക്കൂർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെ പാലത്തിന് തെക്കുഭാഗത്തായി പുഴയിൽ ജഡം പൊങ്ങുകയായിരുന്നു. പൊലീസെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊച്ചി മെഡിക്കൽ കോളജിലേക്ക് മാറ്റി.