തത്തപ്പിള്ളി റോഡരികിൽ കഞ്ചാവ് ചെടികൾ
1548387
Tuesday, May 6, 2025 7:17 AM IST
കരുമാലൂർ: തത്തപ്പിള്ളി കിഴക്കേപ്രം കാട്ടുനെല്ലൂർ തങ്ങൾ പള്ളിക്ക് സമീപത്തെ റോഡിനോട് ചേർന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി. 50 സെന്റി മീറ്ററും 60 സെന്റിമീറ്ററും ഉയരമുള്ള രണ്ട് ചെടികളാണ് പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.ഒ. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. ഇത് ആരെങ്കിലും നട്ടുവളർത്തിയതാണോ എന്ന് വ്യക്തമല്ല.
ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥരായ വി.എസ്. ഹനീഷ്, സി.ജി. ഷാബു, ടി.പി. ജെയിംസ്, കെ.എ. ശിവകുമാർ, പി.എസ്. സമൽദേവ്, പൗലോസ് ജേക്കബ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.