ജോലി തട്ടിപ്പ്: കാര്‍ത്തിക പ്രദീപിനായി കസ്റ്റഡി അപേക്ഷ നല്കി
1548390
Tuesday, May 6, 2025 7:17 AM IST
കൊച്ചി: യുകെയില്‍ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമ കാര്‍ത്തിക പ്രദീപിനായി കസ്റ്റഡി അപേക്ഷ നല്കി. എറണാകുളം സെന്‍ട്രല്‍ പോലീസ് മൂന്ന് ദിവസത്തേക്കാണ് കാര്‍ത്തിക പ്രദീപിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
ഇവരുടെ സ്വത്തുവിവരങ്ങളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ചുള്ള പരിശോധന പുരോഗമിക്കുകയാണ്. ആറ് കേസുകളാണ് സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആറുപേരില്‍നിന്നായി 15 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. ഇതിന് പുറമെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്.