ആലുവയിൽ ഫാം ഫെസ്റ്റ് തുടങ്ങി
1548391
Tuesday, May 6, 2025 7:27 AM IST
ആലുവ: തുരുത്തിലുള്ള സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ ആരംഭിച്ച ആലുവ ഫാം ഫെസ്റ്റ് 2025 മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ കാർഷിക സെമിനാറുകൾ, വിവിധ സ്ഥാപനങ്ങളുടെ പ്രദർശനമേളകൾ, കലാപരിപാടികൾ, ബോട്ട് സവാരി, മഡ്പ്ലേ, ഭക്ഷ്യമേള, ഡ്രോൺ പരിശീലനം തുടങ്ങി വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
ആലുവ പാലസിൽ നിന്ന് ബോട്ട് മാർഗവും, ദേശം തൂമ്പാക്കടവിൽ നിന്ന് ചങ്ങാടത്തിലും, ദേശം തുരുത്തിൽ നിന്ന് റെയിൽവെ ട്രാക്ക് മുറിച്ചുകടന്നും ഇവിടേക്ക് എത്താൻ കഴിയും.