എന്റെ കേരളം: മുഖ്യമന്ത്രിയുടെ ജില്ലാതല മുഖാമുഖം പരിപാടി നാളെ
1548393
Tuesday, May 6, 2025 7:27 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങളുമായി നടത്തുന്ന ജില്ലാതല മുഖാമുഖം പരിപാടി നാളെ കാക്കനാട് കിന്‍ഫ്ര കണ്വന്ഷന് സെന്ററില്‍ നടക്കും. രാവിലെ 10.30 ന് ആരംഭിക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷനാകും. ഭാവിയിലെ വികസനത്തിനായി വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുക, പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. യോഗത്തില്‍ വിവിധ മേഖലകളില്‍ നിന്നായി ക്ഷണിക്കപ്പെട്ട 500 പേര് പങ്കെടുക്കും.