ലഹരിമരുന്നുമായി ആസാം സ്വദേശികൾ പിടിയിൽ
1548397
Tuesday, May 6, 2025 7:28 AM IST
പെരുമ്പാവൂർ: കഞ്ചാവും ഹെറോയിനുമായി ആസം സ്വദേശികളായ റഹിബ് ഉദ്ദീൻ (27), ബാബുൾ ഹുസൈൻ (36) എന്നിവരെ പെരുമ്പാവൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തെ ശൗചാലയത്തിൽ നിന്ന് ഒരു ഗ്രാം ഹെറോയിനുമായാണ് ബാബുളിനെ പിടികൂടിയത്.
മീൻ മാർക്കറ്റിന് സമീപത്ത് നിന്നാണ് 10 ഗ്രാം കഞ്ചാവുമായി റഹിബ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർമാരായ കെ. വിനോദ്, പി.സി. തങ്കച്ചൻ (ഗ്രേഡ്) എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.