കുടിവെള്ള വിതരണ ടാങ്കറുകൾക്ക് പുതിയ നിരക്ക്; ഉത്തരവിറങ്ങി
1548403
Tuesday, May 6, 2025 7:28 AM IST
കാക്കനാട്: ജില്ലയിലെ കുടിവെള്ള വിതരണ ടാങ്കറുകൾക്ക് പുതിയ നിരക്ക് നിശ്ചയിച്ച് ഉത്തരവിറങ്ങി. ജില്ലാ ദുരന്ത നിവാരണ വകുപ്പ് ചെയർമാൻ കൂടിയായ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ ചേംബറിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർ, കുടിവെളള വിതരണ അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് നിരക്കു സംബന്ധിച്ചു ധാരണയായത്.
രണ്ടായിരം ലിറ്ററിന് 1000 രൂപയും 6000 ലിറ്ററിന് 1800 രൂപയുമാണ് നിരക്ക്. 12000 ലിറ്ററിനു 2600 രൂപയും 25000 ലിറ്ററിന് 4250 രൂപയും 35000 ലിറ്റർ കുടിവെള്ളത്തിന് 5950 രൂപയും നിശ്ചയിച്ചിട്ടുണ്ട്. 12 കിലോമീറ്ററിനു മുകളിൽ ഓരോ കിലോമീറ്ററിനും 50 രൂപയുടെ വർധനയുണ്ട്. 18000 ലിറ്റർ മുതൽ 35000 ലിറ്റർ വരെ സംഭരണശേഷിയുള്ള ടാങ്കറുകൾക്ക് 12കിലോമീറ്ററിനു മുകളിലുള്ള ഓരോ കിലോമീറ്ററിനും 170 രൂപയുടെ വർധനയും നിശ്ചയിച്ചു.
ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികൾക്കടക്കം പുതിയ നിരക്കു സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.