കെഇഡബ്ല്യു ആൻഡ് എസ്എ സംസ്ഥാന സമ്മേളനം
1548575
Wednesday, May 7, 2025 3:38 AM IST
തൃപ്പൂണിത്തുറ: കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 10, 11 തിയതികളിൽ തൃപ്പൂണിത്തുറയിൽ നടക്കും. 10ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പ്രതിനിധി സമ്മേളനം അഡ്വ. വി.കെ. കിഷോർ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് കെ.എൽ. വിനോദ് കുമാർ അധ്യക്ഷത വഹിക്കും. 11ന് രാവിലെ 9.15 മുതൽ ലായം കൂത്തമ്പലത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്. 9.30ന് എക്സിബിഷൻ, 10ന് നടക്കുന്ന പൊതുസമ്മേളനവും കുടുംബ സംഗമവും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എൽ. വിനോദ് കുമാർ അധ്യക്ഷത വഹിക്കും. കെ.ബാബു എംഎൽഎ വിശിഷ്ടാതിഥിയാകും. നഗരസഭാധ്യക്ഷ രമ സന്തോഷ് സമ്മാനങ്ങൾ നൽകും. 11.30ന് മോട്ടിവേഷൻ ക്ലാസ്, തുടർന്ന് വിവിധ കലാപരിപാടികൾ.